Saturday, February 14, 2026
LATEST NEWS

ഇന്നലെ കൂടിയ സ്വർണ്ണ വില ഇന്ന് കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ സ്വർണ വില ഉയർന്നിരുന്നു. ഇന്ന് പവന് 160 രൂപയുടെ കുറവുണ്ടായി. ഇന്നലെ 160 രൂപയായിരുന്നു വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 37,960 രൂപയാണ് .

22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4745 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. ഇന്ന് പവന് 15 രൂപയുടെ ഇടിവുണ്ടായി.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല.ഹാൾമാർക്ക് വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.