Tuesday, April 1, 2025
HEALTHLATEST NEWS

വൈ ക്രോമസോം നഷ്ടം ഹൃദയ പരാജയത്തിന്റെ സാധ്യത കൂട്ടുന്നതായി പഠനം

വാർദ്ധക്യ പ്രക്രിയയിലൂടെ വൈ ക്രോമസോം നഷ്ടപ്പെടാം, ഇത് ഹൃദയ പരാജയത്തിന്‍റെയും കാർഡിയോവാസ്കുലാർ രോഗത്തിന്‍റെയും അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മിക്ക സ്ത്രീകൾക്കും രണ്ട് എക്സ് ക്രോമസോമുകൾ ഉണ്ടെങ്കിലും, മിക്ക പുരുഷൻമാർക്കും ഒരു എക്സ്, ഒരു വൈ എന്നിവയുണ്ട്. വൈ ക്രോമസോമുകൾ ഉള്ള പല ആളുകൾക്കും പ്രായമാകുന്തോറും അവരുടെ ശരീരത്തിലെ കോശങ്ങളുടെ ഒരു അംശത്തിൽ അവ നഷ്ടപ്പെടാൻ തുടങ്ങുന്നു.