Thursday, January 16, 2025
LATEST NEWSSPORTS

വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്സ് 2022; ലോക റെക്കോർഡുകാർക്ക് 100,000 ഡോളർ സമ്മാനം

ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ടിഡികെയും ലോക അത്ലറ്റിക്സിന്‍റെ വീഗ്രോഅത്‌ലറ്റിക്സ് സംരംഭവും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് സ്ഥാപിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിലെ ലോക റെക്കോർഡുള്ള പ്രകടനങ്ങൾക്ക് പ്രതിഫലം ലഭിക്കില്ല.

വനിതകളുടെ മാരത്തണിൽ എത്യോപ്യയുടെ ഗോതിതോം ഗാബ്രെസ്ലാസെക് ലോക റെക്കോർഡ് സ്ഥാപിച്ചു. കെനിയയുടെ ജൂഡിത്ത് കോറിയുടെ വെല്ലുവിളിയെ 2 മണിക്കൂർ 18 മിനിറ്റ് 11 സെക്കൻഡിൽ മറികടന്നാണ് താരം ഫിനിഷ് ലൈനിലെത്തിയത്. 2005 ൽ ബ്രിട്ടന്‍റെ പൗല റാഡ്ക്ലിഫ് സ്ഥാപിച്ച 2 മണിക്കൂർ 20 മിനിറ്റ് 57 സെക്കൻഡ് എന്ന റെക്കോർഡാണ് അദ്ദേഹം തകർത്തത്.

ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ഈ മാസം 22 ന് ജാവലിൻ ത്രോ യോഗ്യതാ ഘട്ടത്തിൽ മത്സരിക്കും. ലോക അത്ലറ്റിക് ചാംപ്യൻ ഷിപ്പിന്‍റെ ചരിത്രത്തിൽ ഒരു മെഡൽ മാത്രമാണ് ഇന്ത്യ നേടിയത്. 2003 ൽ പാരീസിൽ നടന്ന ലോംഗ് ജമ്പിൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കല മെഡലാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ വിലാസം.