Friday, January 17, 2025
LATEST NEWSSPORTS

ലെജന്‍റ്സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാകില്ല: സൗരവ് ഗാംഗുലി

ലെജന്‍റ്സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാകില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഗാംഗുലി പറഞ്ഞു. ഗാംഗുലി ലീഗിൽ കളിക്കുമെന്ന് ടൂർണമെന്‍റ് അധികൃതർ തന്നെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഗാംഗുലിയുടെ പ്രതികരണം.

അതേസമയം, നിരവധി മുൻ താരങ്ങൾ ലെജന്‍റ്സ് ലീഗ് ക്രിക്കറ്റ് കളിക്കും. വീരേന്ദർ സെവാഗ്, ഷെയ്ൻ വാട്സൺ, ഇയോൻ മോർഗൻ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, മുത്തയ്യ മുരളീധരൻ, മോണ്ടി പനേസർ, ഹർഭജൻ സിംഗ്, മഷ്റഫെ മൊർത്താസ, ദിനേഷ് രാംദിൻ, ലെൻഡൽ സിമ്മൺസ് എന്നിവർ ടൂർണമെന്‍റിൽ കളിക്കും.