Sunday, January 25, 2026
LATEST NEWSSPORTS

വനിതാ ഐപിഎല്‍ 2023ൽ; സൂചന നല്‍കി ഗാംഗുലി

ന്യൂഡല്‍ഹി: വനിതാ ഐപിഎൽ 2023 ൽ നടത്തിയേക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ഗാംഗുലി കത്തയച്ചിട്ടുണ്ട്.

വനിതാ ഐപിഎൽ ഉടൻ നടത്തുമെന്നും ആദ്യ സീസൺ അടുത്ത വർഷം ആരംഭിക്കുമെന്നും കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. പുരുഷ ഐ.പി.എല്ലിൽ 10 ടീമുകൾ ഉണ്ടാകുമെന്നും ഹോം എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കുമെന്നും കത്തിൽ പറയുന്നു.

ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട ചില പരമ്പരകളുടെ വിശദാംശങ്ങളും ഗാംഗുലി വെളിപ്പെടുത്തി. ഓസ് ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ പുരുഷ ടീം ശ്രീലങ്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരെയും മത്സരിക്കും. ഇതെല്ലാം ഇന്ത്യയിലാണ് നടക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെയാണ് വനിതാ ടീം പരമ്പര കളിക്കുക. അതും ഇന്ത്യയിൽ ആണ് നടക്കുക.