Thursday, April 24, 2025
LATEST NEWSSPORTS

വനിതാ ഏഷ്യാ കപ്പ് ടി-20; മത്സരക്രമം പുറത്തിറക്കി

ക്വലാലംപുര്‍: വനിതാ ഏഷ്യാ കപ്പ് ടി20 മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തുവിട്ടു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒക്ടോബർ ഏഴിനാണ് നടക്കുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഷെഡ്യൂൾ പുറത്തുവിട്ടത്.

ബംഗ്ലാദേശിലെ സിയാൽഹെറ്റിലാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഏഴ് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യു.എ.ഇ, തായ്‌ലൻഡ്, എന്നീ രാജ്യങ്ങളാണ് മറ്റ് ടീമുകൾ.

ഒക്ടോബർ ഒന്നിനാണ് മത്സരങ്ങൾ ആരംഭിക്കുക. റൗണ്ട് റോബിൻ ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും.