Wednesday, January 22, 2025
LATEST NEWSSPORTS

വനിതാ ഏഷ്യാകപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹര്‍മന്‍പ്രീത് ക്യാപ്റ്റൻ

ന്യൂഡല്‍ഹി: 2022ലെ വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. സ്മൃതി മന്ദാനയായിരിക്കും വൈസ് ക്യാപ്റ്റൻ. ജെമീമ റോഡ്രിഗസ് പരിക്കിൽ നിന്ന് മോചിതയായി ടീമിൽ തിരിച്ചെത്തി.

ഒക്ടോബർ ഒന്നിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ആദ്യ ദിനം ഇന്ത്യക്ക് മത്സരമുണ്ട്. ശ്രീലങ്കയാണ് എതിരാളികൾ . പിന്നീട് മലേഷ്യ, യു.എ.ഇ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയും മത്സരങ്ങൾ നടക്കും.

സ്മൃതി, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത്, ജെമീമ, മേഘ്‌ന, ഡൈലാന്‍ ഹേമലത, കെ.പി നവ്ഗിരെ തുടങ്ങിയവരടങ്ങിയതാണ് ബാറ്റിങ് നിര. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെ സേവനവും ബാറ്റിങ്ങില്‍ ഗുണകരമാകും. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സ്മൃതി മന്ദാനയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.