Tuesday, December 17, 2024
LATEST NEWSSPORTS

വനിതാ ലോകകപ്പിന്റെ മത്സരങ്ങൾ മുംബൈ, ഗോവ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നടക്കും

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫൈനൽ ഒക്ടോബർ 30ന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും. രണ്ട് സെമി ഫൈനലുകൾ ഗോവയിലാണ് നടക്കുക. ഒക്ടോബർ 11ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ മൂന്ന് മത്സരങ്ങൾക്ക് ഭുവനേശ്വർ ആതിഥേയത്വം വഹിക്കും. മത്സരക്രമം നിശ്ചയിക്കുന്ന ഔദ്യോഗിക നറുക്കെടുപ്പ് ഈ മാസം 24നാണ്. ഫിഫയുടെയും പ്രാദേശിക സംഘാടക സമിതിയുടെയും(എൽഒസി) യോഗത്തിലാണ് വേദി തീരുമാനിച്ചത്.

16 ടീമുകളുള്ള ടൂർണമെന്റിൽ ആകെ 32 മത്സരങ്ങൾ നടക്കും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. വനിതാ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോച്ച് എജ്യുക്കേഷൻ സ്കോളർഷിപ്പ് പ്രോഗ്രാമിൽ 162 വനിതാ പരിശീലകരെ എൽഒസി നിയമിച്ചു.