Friday, January 17, 2025
LATEST NEWSSPORTS

വനിതാ ക്രിക്കറ്റ് താരം റുമേലി ഥാര്‍ വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ സീം ബോളിംഗ് ഓൾറൗണ്ടർ റുമേലി ഥാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിതാ ടീമിനായി 18 ടി20 മത്സരങ്ങളും 78 ഏകദിനങ്ങളും നാല് ടെസ്റ്റുകളും റുമേലി കളിച്ചിട്ടുണ്ട്.

“വെസ്റ്റ് ബംഗാളിലെ ശ്യാംനഗറില്‍ നിന്ന് 23 വര്‍ഷം മുന്‍പ് ആരംഭിച്ച എന്റെ ക്രിക്കറ്റ് കരിയറിന് ഇവിടെ തിരശീല വീഴുകയാണ്.” എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് റുമേലി ഥാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

തോല്‍വികളും ജയവും നിറഞ്ഞതായിരുന്നു യാത്ര. ഇന്ത്യന്‍ വനിതാ ടീമിനെ പ്രതിനിധീകരിച്ച് കളിക്കാനായതും 2005ലെ ലോകകപ്പ് ഫൈനലില്‍ നീലക്കുപ്പായം അണിയാനായതുമാണ് ഉയര്‍ച്ചകള്‍. പരിക്കുകള്‍ എന്റെ കരിയറിന് ഭീഷണിയായിരുന്നു. എങ്കിലും ഞാന്‍ വളരെ ശക്തമായി തിരികെ വന്നിട്ടുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച സ്‌പോര്‍ട്‌സിനോട് ഇന്ന് വിടപറയുകയാണ് ഞാന്‍, റുമേലി പറയുന്നു.