Saturday, December 21, 2024
LATEST NEWSPOSITIVE STORIES

ട്രെയിൻ യാത്രക്കിടെ യുവതി പെൺ കുഞ്ഞിന് ജന്മം നൽകി; സഹായമായി മെഡിക്കൽ വിദ്യാർത്ഥിനി

ട്രെയിൻ യാത്രക്കിടെ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് കൃത്യസമയത്ത് സഹായമായത് സഹയാത്രികയായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ കരങ്ങൾ.

ചീപുരപ്പള്ളിയിലെ പൊന്നം ഗ്രാമ നിവാസിയായ സത്യവതിയെന്ന യുവതി ഭർത്താവ് സത്യനാരായണനോടൊപ്പം സെക്കന്തരാബാദ് വിശാഖപട്ടണം തുരന്തോ എക്സ്പ്രസിൽ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ്. പ്രസവവേദനയനുഭവപ്പെട്ടത്.

സമീപപ്രദേശങ്ങളിൽ വലിയ സ്റ്റേഷനുകൾ ഇല്ലാത്തതിനാലും, ഉടനെ ആശുപത്രിയിലെത്തുകയെന്നത് സാധ്യമല്ലാത്തതിനാലും സത്യനാരായണൻ സഹയാത്രികരായ സ്ത്രീകളുടെ സഹായം തേടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയായ സ്വാതി റെഡ്ഢിയാണ് സമയമൊട്ടും പാഴാക്കാതെ യുവതിക്ക് വേണ്ട ശുശ്രൂഷകൾ നൽകാനെത്തിയത്. സത്യവതി സുരക്ഷിതമായി പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തന്റെ ഭാര്യയെ സഹായിക്കാനെത്തിയിരിക്കുന്നത് ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ആണെന്ന് സത്യനാരായണന് മനസിലായിരുന്നില്ല.

ഏകദേശം 4:30 ഓടെ ഉറങ്ങിക്കിടന്ന തന്റെയരികിലേക്ക് ഒരാൾ ഓടിക്കിതച്ചു വന്നു കൊണ്ട് ഭാര്യക്ക് പ്രസവ വേദനയാണെന്നും, സഹായിക്കണമെന്ന് അഭ്യർഥിക്കുകയുമായിരുന്നുവെന്ന് സ്വാതി പറയുന്നു.