ഇ-വാഹനങ്ങള്‍ക്ക് കിടിലന്‍ ബാറ്ററിയുമായി ചൈന;1000 കിലോമീറ്റര്‍ വരെ ഓടാം
മുംബൈ: ചൈനീസ് വാഹന ബാറ്ററിനിര്‍മാണ കമ്പനിയായ കണ്ടെംപററി അംപെരെക്‌സ് ടെക്‌നോളജി ലിമിറ്റഡ്, ഒരൊറ്റ റീചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ചെടുത്തു. കിലോഗ്രാമിന് 255 വാട്ട് ഊർജ്ജ സാന്ദ്രതയുള്ള ബാറ്ററിയിൽ മൂന്നാം തലമുറ സെൽ-ടു-പായ്ക്ക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
ചൈനീസ് പുരാണങ്ങളിലെ ക്വിലിൻ എന്ന ജീവിയുടെ പേരാണ് പുതിയ ബാറ്ററിക്ക് നൽകിയിരിക്കുന്നത്. അടുത്ത വർഷം വാണിജ്യ ഉൽപ്പാദനം ആരംഭിക്കുമെന്ന് കമ്പനി പറയുന്നു. മൊഡ്യൂളുകളാക്കി മാറ്റാതെ സെല്ലുകൾ നേരിട്ട് ബാറ്ററി പാക്കിൽ വയ്ക്കുന്നു. ഇത് ഊർജ്ജ സാന്ദ്രത വർദ്ധിപ്പിക്കുന്നു. ഉത്പാദനം ലഘൂകരിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
ആയുസ്സ്, സുരക്ഷ, ചാര്‍ജ് ചെയ്യാനെടുക്കുന്ന വേഗം, താഴ്ന്ന ഊഷ്മാവിലുള്ള പ്രവര്‍ത്തനക്ഷമത എന്നിവയുടെ കാര്യത്തിൽ ബാറ്ററി മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഫാസ്റ്റ് ചാർജിംഗ് രീതിയാണെങ്കിൽ 10 മിനിറ്റിനുള്ളിൽ ചാർജ്ജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു.