Tuesday, December 17, 2024
LATEST NEWSTECHNOLOGY

ജീവനക്കാരുടെ ശമ്പളവർധനവ് മരവിപ്പിക്കുമോ? വ്യക്തമാക്കി വിപ്രോ

ബംഗളൂരു: ജീവനക്കാരുടെ ശമ്പള വർദ്ധനവ് മരവിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി വിപ്രോ. സെപ്റ്റംബർ 1 മുതൽ മുൻപ് നിശ്ചയിച്ച പ്രകാരം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് വിപ്രോ അറിയിച്ചു. സാമ്പത്തിക പാദത്തിലെ പ്രമോഷനുകൾ പൂർത്തിയായതായും വിപ്രോ അറിയിച്ചു.

ജീവനക്കാർക്ക് നൽകുന്ന വേരിയബിൾ പേ വിപ്രോ തടഞ്ഞുവയ്ക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി വിപ്രോ രംഗത്തെത്തിയത്. മുൻ പ്രസ്താവനയിൽ നിന്ന് ഒരു മാറ്റവുമുണ്ടാവില്ലെന്നും ജീവനക്കാരുടെ ശമ്പളവർധനവ് സെപ്റ്റംബർ ഒന്ന് മുതൽ തന്നെ ഉണ്ടാവുമെന്നും വിപ്രോ അറിയിച്ചു.

വേരിയബിൾ പേ സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നും വിപ്രോ അറിയിച്ചു. മിഡ്, സീനിയർ തലങ്ങളിലുള്ള ജീവനക്കാരുടെ വേരിയബിൾ പേ വിപ്രോ പിടിച്ചുവെക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.