Friday, January 17, 2025
LATEST NEWSSPORTS

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഇന്ത്യൻ സ്ക്വാഡിൽ സഞ്ജുവും?

ഇന്ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും. കെ എൽ രാഹുലിന് പകരക്കാരനായി സഞ്ജു ടീമിലെത്തും. വിവിധ സ്പോർട്സ് ജേർണലിസ്റ്റുകൾ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിച്ചിരുന്നു. നേരത്തെ ടി20 ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അർധസെഞ്ചുറി നേടിയ സഞ്ജു വിക്കറ്റുകൾക്ക് പിന്നിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഇതിന്റെ തുടർച്ചയായാണ് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലേക്കും സഞ്ജുവിനെ ഉൾപ്പെടുത്തിയത്.
ഐപിഎല്ലിനു ശേഷം രാഹുൽ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിന്‍റെ ക്യാപ്റ്റനായാണ് രാഹുലിനെ നിയമിച്ചത്. എന്നാൽ പരിക്കിനെ തുടർന്ന് രാഹുലിനെ പരമ്പരയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. രാഹുൽ പരിക്കിൽ നിന്ന് മോചിതനായി വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ കൊവിഡ് ബാധിച്ചത് രാഹുലിന് തിരിച്ചടിയായി.