Thursday, January 23, 2025
LATEST NEWSSPORTS

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമോ?

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നേടാനുള്ള ആത്മാർത്ഥതയില്ലെന്നും അതിനാൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്നും ക്ലബ്ബിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. താരത്തെ നിലനിർത്താൻ ടീം ശ്രമിക്കുമെങ്കിലും റൊണാൾഡോയുടെ ആഗ്രഹം എന്താണെന്ന് ക്ലബ്ബിന് വ്യക്തമാണ്.

റൊണാൾഡോയെ അദ്ദേഹത്തിന്റെ ഏജന്റ് മെൻഡെസ് നിരവധി ക്ലബുകൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. റൊണാൾഡോയെ വാങ്ങാൻ റോമ, ചെൽസി, ബയേൺ എന്നീ ടീമുകളെ മെൻഡെസ് സമീപിച്ചതായാണ് റിപ്പോർട്ട്. ഇതുവരെ ഒരു ക്ലബ്ബുമായും റൊണാൾഡോ കരാറിലെത്തിയിട്ടില്ല.

ട്രാൻസ്ഫർ വിപണിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അമ്പീഷൻ കാണിക്കുന്നില്ല എന്നതാണ് റൊണാൾഡോയുടെ പ്രശ്നം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഒരു സൈനിംഗ് പോലും പൂർത്തിയാക്കിയിട്ടില്ല.