Tuesday, January 7, 2025
HEALTHLATEST NEWS

പാകിസ്ഥാനിൽ ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നാശം വിതച്ച മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ ജലജന്യ രോഗങ്ങളുടെ ആസന്നമായ രണ്ടാമത്തെ ദുരന്തത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).

ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പുറത്തിറക്കിയ പ്രസ്താവനയിൽ, പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടതായും ഇത് കോളറയ്ക്കും മറ്റ് രോഗങ്ങൾക്കും കാരണമായേക്കാവുന്ന സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നുവെന്നും പറഞ്ഞു.

പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ സിന്ധ് പ്രവിശ്യയിലുടനീളമുള്ള ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.