Friday, November 15, 2024
LATEST NEWSTECHNOLOGY

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’

വാട്ട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത്തവണ, വ്യത്യസ്തമായതും ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു ഫീച്ചറാണ് ആപ്ലിക്കേഷനിൽ ചേർക്കുന്നത്. പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’ വാട്ട്സ്ആപ്പ് ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ചേർക്കാൻ കഴിയുന്ന ഒരു ഫീച്ചറിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്.

അതേസമയം, ആനിമേറ്റഡ് അവതാർ ഉപയോഗിച്ച് വീഡിയോ കോളുകൾക്ക് മറുപടി നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചറിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.