Sunday, December 22, 2024
LATEST NEWSTECHNOLOGY

‘ലോഗിന്‍ അപ്രൂവല്‍’ അവതരിപ്പിക്കാൻ വാട്‌സാപ്പും

വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ കോളുകൾ, പണമിടപാടുകൾ എന്നിവയ്ക്കും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.

വാട്ട്സ്ആപ്പ് അക്കൗണ്ടുകളുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാൽ ‘ലോഗിൻ അപ്രൂവൽ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ് ഡെവലപ്പർമാർ.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഈ ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്ക് പോലും ലഭ്യമല്ല. നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ, വാട്ട്സ്ആപ്പിൽ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കുമെന്ന് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റിൻ്റെ റിപ്പോർട്ട് പറയുന്നു. ഫെയ്സ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും സമാനമായ ഫീച്ചർ ഉണ്ട്. നിങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിച്ച സമയം, ഏത് ഉപകരണത്തിലാണ് നിങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിച്ചത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ ലഭിക്കുക.