Thursday, January 22, 2026
LATEST NEWSTECHNOLOGY

ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് വാട്‌സാപ്പ്; ആദ്യ സിനിമ ‘നയ്ജ ഒഡിസി’ ഉടൻ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് സിനിമാ മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ നിർമ്മാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഹ്രസ്വചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

നൈജീരിയൻ ദമ്പതികൾക്ക് ഗ്രീസിൽ ജനിച്ച ജിയാനിസ് അന്റെന്റ്‌കൊംപോ എന്ന എന്‍ബിഎ (നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ) കളിക്കാരന്റെ കഥയാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത്. ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.

ഇതാദ്യമായാണ് ഒരു സോഷ്യൽ മെസേജിംഗ് പ്ലാറ്റ്ഫോം ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് പ്രവേശിക്കുന്നത്. വാട്ട്സ്ആപ്പ് പ്രചരിപ്പിക്കാനുള്ള ഒരു മാർഗമായാകാം നയ്ജ ഒഡിസിയെ കാണുന്നത്. ഇത് സംബന്ധിച്ച് അടുത്തിടെ അന്റെന്റ്‌കൊംപോയും വാട്ട്സ്ആപ്പും കാരാർ ഒപ്പുവച്ചിരുന്നു.