Tuesday, December 17, 2024
HEALTHLATEST NEWS

ആശുപത്രികളിൽ യോഗയ്ക്കും വ്യായാമത്തിനുമുള്ള വെൽനസ് കേന്ദ്രങ്ങൾ; രണ്ട് മാസത്തിനകം തുടങ്ങും

ആലപ്പുഴ: ആശുപത്രികളോടനുബന്ധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിന് രണ്ട് മാസത്തിനുള്ളിൽ വെൽനെസ് സെന്‍ററുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹോമിയോപ്പതി, ആയുർവേദ, അലോപ്പതി ആശുപത്രികളിലാണ് ഈ സൗകര്യം ഒരുക്കുക.

യോഗ സൗകര്യങ്ങൾ, വ്യായാമ ഉപകരണങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവ വെൽനസ് സെന്‍ററിൽ ഉൾപ്പെടുന്നു. ഗർഭിണികളുടെ ആരോഗ്യ പരിരക്ഷയും പ്രസവവും, കുട്ടികളുടെ ആരോഗ്യം, പ്രായമായവരുടെ സംരക്ഷണം എന്നിവയാണ് കേന്ദ്രത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.