Saturday, February 14, 2026
LATEST NEWSTECHNOLOGY

ഇന്ത്യയിൽ നിർമിച്ച ഇവി എസ്‌യുവി അവതരിപ്പിച്ച് വോള്‍വോ

പ്രദേശികമായി നിർമിച്ച ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ച് വോൾവോ കാർ ഇന്ത്യ. എക്സ്സി 40 റീചാർജ് 55.9 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ തദ്ദേശീയമായി അസംബിൾ ചെയ്ത ആദ്യത്തെ ആഡംബര ഇലക്ട്രിക് വാഹനമാണിത്. ബംഗളൂരുവിലെ പ്ലാന്റിലാണ് വോൾവോ ഈ മോഡൽ അസംബിൾ ചെയ്തത്.