Sunday, December 22, 2024
LATEST NEWS

വില്‍പനയിൽ വന്‍ കുതിപ്പ് നടത്തി കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍

ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിൽ കാർ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. 2022ന്റെ ആദ്യ പകുതിയിൽ, ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടി കാറുകൾ വിറ്റു. ഫോക്സ്വാഗൺ പുതുതായി അവതരിപ്പിച്ച വെർട്യൂസ്, ടൈഗ്വാൻ, ടയ്ഗുൻ, എന്നിവയ്ക്കും ഇന്ത്യൻ വിപണിയിൽ വലിയ പ്രതികരണമാണ് ലഭിച്ചത്.

ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ 21,588 യൂണിറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,843 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. പുതുതായി പുറത്തിറക്കിയ കാറുകൾ തങ്ങളുടെ നേട്ടത്തിന് പ്രചോദനമായതായി കമ്പനിയുടെ ബ്രാൻഡ് ഡയറക്ടർ പറഞ്ഞു. 
ടയ്ഗുനും പുതിയ വെർട്യൂസും എന്നിവയുൾപ്പെടെയുള്ള ഞങ്ങളുടെ കാറുകൾക്ക് ഇന്ത്യയിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഈ കാറുകൾ അവതരിപ്പിച്ചത് മുതൽ ഇതാണ് അവസ്ഥ. ഫോക്‌സ്‌വാഗണ്‍ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു, “ഉപഭോക്തൃ സ്വീകാര്യത വർദ്ധിച്ചതിനാൽ കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിലെ വിൽപ്പനയെ മറികടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.