Friday, January 17, 2025
LATEST NEWSSPORTS

കോവിഡ് കാല അനുഭവങ്ങളുടെ പുസ്തകവുമായി വിശ്വനാഥൻ ആനന്ദ്

കോവിഡ് കാലത്തെ അനുഭവങ്ങൾ സമന്വയിപ്പിച്ച് വിശ്വനാഥൻ ആനന്ദിന്‍റെ പുസ്തകം.
ടൂർണമെന്റിന് ഒരാഴ്ച മുമ്പ് എനിക്ക് ഒരു ‘പാനിക് അറ്റാക്ക്’ ഉണ്ടായി. ഞാൻ തയ്യാറാക്കിയതൊന്നും ഓർമ്മയില്ലാതെ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന മാസ്ക് അണിയാൻ ഞാൻ ശ്രമിച്ചു. പക്ഷേ, എന്‍റെ ഉള്ളിൽ ഉത്കണ്ഠയുണ്ടായിരുന്നു.

മുൻ ലോക ചെസ്സ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ ഗ്രാൻഡ് ചെസ് ടൂറിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നടന്ന ‘പാനിക് അറ്റാക്ക്’ വിവരിക്കുന്നത്, ഈ മാസം അവസാനം പുറത്തിറങ്ങുന്ന ‘മൈൻഡ് മാസ്റ്റർ- വിന്നിംഗ് ലെവൻസ് ഫ്രം എ ചാമ്പ്യൻസ് ലൈഫ്’ എന്ന പുസ്തകത്തിന്‍റെ പുതിയ പതിപ്പിൽ.