Sunday, December 22, 2024
LATEST NEWSSPORTS

‘കോഹ്‌ലി ഇന്ത്യയുടെ മൂന്നാം ഓപ്പണർ’: സൂചന നൽകി ക്യാപ്റ്റൻ രോഹിത് ശര്‍മ

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോഹ്ലിയെ ഓപ്പണിംഗിലേക്ക് പരിഗണിക്കുമെന്ന് സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്നാമത്തെ ഓപ്പണറായി കോഹ്ലിയെ പരിഗണിക്കുന്നുണ്ടെന്നായിരുന്നു രോഹിത് പറഞ്ഞത്.

“ലോകകപ്പ് പോലുള്ള ഒരു ടൂർണമെന്‍റിന് പോകുമ്പോൾ, ടീമിൽ ഫ്‌ളെക്‌സിബിളിറ്റി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിയുന്ന ബാറ്റ്സ്മാൻമാരെയാണ് നമുക്ക് വേണ്ടത്. ഞങ്ങൾ പുതിയ എന്തെങ്കിലും പരീക്ഷിക്കുമ്പോൾ, ഒരു പ്രശ്നം ഉണ്ടെന്ന് അതിനർത്ഥമില്ല.” രോഹിത് ശർമ്മ പത്രസമ്മേളനത്തിൽ പറഞ്ഞു.