Sunday, December 22, 2024
LATEST NEWSSPORTS

വെസ്റ്റിൻ‍‍ഡീസിനെതിരായ ട്വന്റി20യിൽ കോഹ്ലിയും സഞ്ജുവും ഇല്ല

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ ഉൾപ്പെട്ട സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടി20 ടീമിൽ ഇല്ല. കെ.എൽ. രാഹുലും അശ്വിനും 18 അംഗ ടീമിലുണ്ട്. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിനും ബുമ്രയ്ക്കും വിശ്രമം അനുവദിച്ചു.

പേസർ ഉമ്രാൻ മാലിക്കും ടീമിലില്ല. രാഹുലിന്‍റെയും കുൽദീപ് യാദവിന്‍റെയും കാര്യത്തിൽ അവരുടെ ഫിറ്റ്നസ് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ബിസിസിഐ അറിയിച്ചു. വിക്കറ്റ് കീപ്പർമാരായ റിഷഭ് പന്ത്, ഇഷാൻ കിഷൻ, ദിനേശ് കാർത്തിക് എന്നിവരാണ് ടീമിലുള്ളത്. അയർലൻഡിനെതിരെ സെഞ്ച്വറി നേടിയ ദീപക് ഹൂഡയും കളിക്കും.

ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ് മധ്യനിരയിലെ ബാറ്റ്സ്മാൻമാർ. വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂലൈ 29നാണ് പരമ്പര ആരംഭിക്കുന്നത്.