Sunday, July 13, 2025
LATEST NEWSSPORTS

ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലുകള്‍

ബെല്‍ഗ്രേഡ്: സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ വിനേഷ് ഫോഗട്ട് ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമെന്ന നേട്ടം സ്വന്തമാക്കി.

വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തില്‍ യൂറോപ്യന ചാമ്പ്യൻ സ്വീഡന്‍റെ എമ്മ മാലംഗ്രെനിനെ 8-0ന് പരാജയപ്പെടുത്തിയാണ് 28 കാരിയായ വിനേഷ് വെങ്കല മെഡൽ നേടിയത്. 2019ലാണ് വിനേഷ് തന്‍റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടിയത്.