Saturday, January 18, 2025
LATEST NEWSPOSITIVE STORIES

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം; ഇന്ന് സദ്യയുണ്ടത്ത് 18,000 കുട്ടികൾ

മഹാബലിപുരം: വിഘ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹത്തിന് കുറച്ച് പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേർക്ക് വിവാഹ സദ്യ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. 2015 ൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ വളരെ കുറച്ച് പേർക്ക് മാത്രമാണ് വിവാഹ വേദിയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെ മെനു നീളുന്നു.
തമിഴ്നാട്ടിലെ 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഇന്ന് വിവാഹ ദിനത്തിൽ ഉച്ചഭക്ഷണം നൽകുമെന്നാണ് വിവരം. ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കും വിഘ്നേഷിനും ആശംസകൾ നേർന്ന് ആരാധകർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.