Thursday, March 27, 2025
LATEST NEWSTECHNOLOGY

ആദ്യ ഹീറോ ഇലക്ട്രിക് സ്‍കൂട്ടർ വിദ നാളെ പുറത്തിറങ്ങും

ഹീറോ മോട്ടോകോർപ്പ് പുതിയ ഉപ ബ്രാൻഡായ വിദയുടെ കീഴിൽ രാജ്യത്തെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ നാളെ പുറത്തിറക്കും. ഇ-സ്കൂട്ടർ 2022 ജൂലൈയിൽ അനാച്ഛാദനം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പക്ഷേ, പലതവണ വൈകി. അതാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. 

വിദ ഇലക്ട്രിക് സ്കൂട്ടർ സ്വാപ്പബിൾ ബാറ്ററി സാങ്കേതികവിദ്യയുമായാണ് വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. തായ്‌വാൻ ആസ്ഥാനമായുള്ള ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ ദാതാവായ ഗോഗോറോയുമായി ഹീറോ മോട്ടോകോർപ്പിന് തന്ത്രപരമായ പങ്കാളിത്തമുണ്ട്.

ഇരു ബ്രാൻഡുകളും ഇന്ത്യയ്ക്കും ആഗോള വിപണികൾക്കുമായി ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ രൂപകൽപ്പനയും വികസനവും ഹീറോ മോട്ടോകോർപ്പും ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ ഗോഗോറോയും ഏറ്റെടുക്കും.