Sunday, December 22, 2024
LATEST NEWSTECHNOLOGY

യോഗർട്ട് വീട്ടിലുണ്ടാക്കാൻ കുഞ്ഞൻ ഇൻക്യുബേറ്ററുമായി വെറ്ററിനറി സർവകലാശാല

വൈത്തിരി: പാശ്ചാത്യരുടെ പ്രിയപ്പെട്ട പാൽ ഉൽപ്പന്നമായ യോഗർട്ട് (തൈര്) വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു മിനി ഇൻകുബേറ്റർ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തു. പുളിപ്പിച്ച പാൽ ഉൽപ്പന്നങ്ങളിൽ ഏറ്റവും പോഷകസമൃദ്ധവും ഏറ്റവും ദഹിക്കുന്നതും ആരോഗ്യകരവുമായ ഉൽപ്പന്നങ്ങളിൽ ഒന്നായ തൈര് ഇപ്പോൾ മലയാളികളുടെ അടുക്കളയിലും ഒരു സ്ഥിരം സാന്നിധ്യമാണ്.

വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയിലൂടെ മാത്രം പാലിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന തൈര് ‘മിനിങ് യോ’ എന്ന ചെറിയ അടുക്കള ഉപകരണത്തിലൂടെ എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് സർവകലാശാലാ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്.

സർവകലാശാലയുടെ കീഴിലുള്ള വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജിയിൽ ഡയറി മാക്രോബയോളജി അസിസ്റ്റന്‍റ് പ്രൊഫസർ ആർ. രജീഷ്, മൈക്രോബയോളജി വിഭാഗം മേധാവി ഡോ.എ.കെ.ബീന, രജിസ്ട്രാർ പി. സുധീർ ബാബു എന്നിവരടങ്ങിയ സംഘമാണ് ഇൻകുബേറ്റർ വികസിപ്പിച്ചെടുത്തത്.