Wednesday, January 22, 2025
LATEST NEWSSPORTS

നീന്തലിൽ ദേശീയ ജൂനിയര്‍ റെക്കോര്‍ഡ് തകര്‍ത്ത് വേദാന്ത് മാധവന്‍

മുംബൈ: 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ ജൂനിയർ റെക്കോർഡ് തകർത്ത് വേദാന്ത് മാധവന്‍. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ബിജു പട്നായിക് നീന്തൽക്കുളത്തിൽ നടന്ന 48-ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് ഈ നേട്ടം കൈവരിച്ചത്. നടനും സംവിധായകനുമായ മാധവന്‍റെ മകനാണ് വേദാന്ത്.

1500 മീറ്റർ ഫ്രീസ്റ്റൈലിൽ 16:01:73 സെക്കൻഡിൽ ഫിനിഷ് ചെയ്ത വേദാന്ത് 2017 ൽ തന്‍റെ സഹതാരമായ അദ്വൈത് പേജ് സ്ഥാപിച്ച 16:06:43 സെക്കൻഡിന്‍റെ റെക്കോർഡ് തകർത്തു. 16:21:98 സെക്കൻഡിൽ ഫിനിഷ് ചെയ്ത കർണാടകയുടെ അമോഗാനന്ദ് വെങ്കിടേഷ് രണ്ടാമതെത്തി വെള്ളിയും, ബംഗാളിന്‍റെ ശുഭോജീത് ഗുപ്ത 16:34:06 സെക്കൻഡിൽ വെങ്കലവും നേടി.