Friday, January 17, 2025
LATEST NEWSTECHNOLOGY

ഇന്ത്യയിൽ ഐഫോണുകളും ടിവി ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള ഹബ്ബ് സൃഷ്ടിക്കാൻ വേദാന്ത

രാജ്യത്ത്, ആപ്പിളിന്റെ ഐഫോണുകളും മറ്റ് ടെലിവിഷൻ ഉപകരണങ്ങളും നിർമ്മിക്കാൻ ഹബ് സൃഷ്ടിക്കുമെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ പറഞ്ഞു. എന്നാൽ ഈ വാർത്തയോട് ആപ്പിളും വേദാന്തയും പ്രതികരിച്ചിട്ടില്ല. ഗുജറാത്തിൽ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടർ പ്ലാന്റിനായി വേദാന്ത ഗ്രൂപ്പും തയ്‌വാനിലെ ഫോക്സ്കോണും ചേർന്ന് നിക്ഷേപിക്കുക 1.54 ലക്ഷം കോടി രൂപയാണ്.