Friday, January 17, 2025
GULFHEALTHLATEST NEWS

വാക്സിൻ വേണ്ട ; ഒമാനില്‍ പ്രവേശിക്കാം

മസ്‌കറ്റ് : കോവിഡ്-19 നിയന്ത്രണങ്ങൾ പിൻ‌വലിച്ചതോടെ വാക്സിനേഷൻ എടുക്കാത്തവർക്കും ഇനി ഒമാനിലേക്ക് പ്രവേശിക്കാം. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. കോവിഡ്-19 വ്യാപനം കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും കഴിഞ്ഞ മാസം സുപ്രീം സമിതി പിൻവലിച്ചിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിവിൽ ഏവിയേഷൻ അതോറിറ്റിയും (സിഎഎ) കോവിഡ് -19 മായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻലിച്ചിരുന്നു. ഒമാനിലേക്കുള്ള യാത്രയ്ക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-മുഷ്രിഫ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ രേഖകൾ ആവശ്യമില്ല.