Sunday, December 22, 2024
LATEST NEWSSPORTS

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ്: കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്

ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്‍റെ ഇഗ സ്യാംതെക് യുഎസ് ഓപ്പൺ കിരീടം നേടി. ടുണീഷ്യയുടെ ഒൻസ് ജാബറിനെ 6-2, 7-5 എന്ന സ്കോറിനാണ് ഇഗ പരാജയപ്പെടുത്തിയത്. ഇഗയുടെ മൂന്നാം ഗ്രാന്‍റ്സ്ലാം കിരീടമാണിത്. സെറീന വില്യംസിന് ശേഷം ഒരേ വർഷം ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ കിരീടങ്ങൾ നേടുന്ന ആദ്യ വനിതയാണ് ഇഗ. 2013ലാണ് സെറീന ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യൻ സമയം രാത്രി 1.30നായിരുന്നു മത്സരം. ബെലാറസിന്‍റെ അര്യാന സബലേങ്കയെ 3-6, 6-1, 6-4 എന്ന സ്കോറിനാണ് ഇഗ സെമിയിൽ പരാജയപ്പെടുത്തിയത്. 28 കാരിയായ ജാബർ വിംബിൾഡണ് ഫൈനലിൽ എത്തിയിരുന്നു. എന്നാൽ, കസാഖിസ്ഥാന്‍റെ എലേന റിബകിനയോട് അവർ പരാജയപ്പെട്ടു. 21 കാരിയായ ഇഗ രണ്ട് ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്.