Sunday, January 5, 2025
LATEST NEWSSPORTS

യു.എസ് ഓപ്പണ്‍; ആദ്യ മത്സരത്തിൽ സെറീന വില്യംസിന് ജയം

ന്യൂയോര്‍ക്ക്: ഈ വർഷത്തെ യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റോടെ വിരമിക്കൽ പ്രഖ്യാപിച്ച അമേരിക്കൻ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ആദ്യ റൗണ്ടിൽ വിജയിച്ചു. വനിതാ സിംഗിൾസിൽ മോണ്ടെനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 6-3) പരാജയപ്പെടുത്തി സെറീന രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ആറ് തവണ യുഎസ് ഓപ്പൺ നേടിയ സെറീനയുടെ 14 ടൂർണമെന്‍റുകളിൽ നിന്നുള്ള 107-ാമത്തെ ജയം കൂടിയായിരുന്നു ഇത്. താരത്തിന്റെ 41-ാം ജൻമദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ നേട്ടം.

പുരുഷ സിംഗിൾസിൽ ഗ്രീസിന്‍റെ ലോക അഞ്ചാം നമ്പർ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ആദ്യ റൗണ്ടിൽ കൊളംബിയയുടെ ഡാനിയല്‍ ഇലാഹി ഗാലനോട് തോറ്റ് പുറത്തായി. നാൽ സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 0-6, 1-6, 6-3, 5-7 എന്ന സ്കോറിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ഡാനിയേൽ ഇലാഹിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്.