Thursday, December 26, 2024
GULFLATEST NEWS

ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർ അപകടത്തിൽപ്പെട്ടു

മസ്കത്ത്​: ഒമാനിൽ നിന്ന് ഉംറ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. റിയാദിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, തായിഫ് മേഖലയിലെ മിച്ചത്ത് ഖർണൂൽ മനാസിൽ (സൈലുൽ കബീർ) നിന്ന് 180 കിലോമീറ്റർ അകലെയുള്ള അൽ മുവായ് പ്രദേശത്ത് ബുധനാഴ്ചയാണ് അപകടമുണ്ടായത്. 10 പേർക്ക് പരിക്കേറ്റതായും എല്ലാവർക്കും ചികിത്സ ഉറപ്പാക്കിയതായും റിയാദിലെ ഒമാൻ എംബസി വൃത്തങ്ങൾ അറിയിച്ചു.