Thursday, December 19, 2024
LATEST NEWSPOSITIVE STORIES

അങ്കണവാടിക്കു കുട വാങ്ങാൻ പൊട്ടിയ കുപ്പിയും ചില്ലും തുണച്ചു

പാമ്പാക്കുട: പാമ്പാക്കുട 12ആം വാർഡിലെ അങ്കണവാടി പ്രവേശനോത്സവത്തിൽ എല്ലാ കുട്ടികൾക്കും കുട വിതരണം ചെയ്യുന്നതിനായി ഉപയോഗ ശൂന്യമായ കുപ്പികളും ചില്ലും വിറ്റഴിച്ച് ഭരണസമിതി അംഗം ജിനു സി. ചാണ്ടി. വാർഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നു ഒരാഴ്ചക്കിടെ ശേഖരിച്ചത് 2.5 ടൺ ചില്ലു കുപ്പിയാണ്. അയൽസഭാ വാർഡ് കോ–ഓർഡിനേറ്റർമാരുടെ സഹകരണത്തോടെ വീടുകളിൽ നിന്നു ശേഖരിച്ചതിനു പുറമേ റോഡരികിലും മറ്റിടങ്ങളിലുമായി ചിതറി കിടന്ന കുപ്പികൾ ടൗണിൽ സ്കൂൾ മൈതാനത്തു സംഭരിച്ചു. ചില്ലു നശിപ്പിക്കുന്നതിനു മാർഗമില്ലാത്തവർക്കും ഇവിടെ കൊണ്ടുവന്നു നൽകുന്നതിന് അവസരം ഒരുക്കി.