ഉക്രൈൻ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം വേണം: കാട്ടുനിയമം രാജ്യങ്ങൾക്ക് ഭൂഷണമല്ലെന്ന് യുഎഇ
അബുദാബി: സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉക്രൈനിലെ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു.
യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ, ഇതുവരെ ഒരു രാഷ്ട്രീയ പരിഹാരവും ഉണ്ടായിട്ടില്ല. ഇരുപക്ഷത്തും നിൽക്കാൻ പല രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. എന്നാൽ അന്താരാഷ്ട്ര സമൂഹം നിയമങ്ങൾക്കൊപ്പമാണ്. കാട്ടുനിയമം ഒരു രാജ്യത്തിനും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന് നല്ല ഉഭയകക്ഷി ബന്ധവും ചർച്ചയും തുടരും. “20 മുതൽ 30 വർഷം വരെ യുദ്ധങ്ങളിൽ ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, യുക്തിബോധമുള്ള ഒരു വ്യക്തിയും അത് അംഗീകരിക്കില്ല,” ഗർഗാഷ് പറഞ്ഞു.