Tuesday, December 24, 2024
LATEST NEWSSPORTS

യുവേഫ നേഷന്‍സ് ലീഗ്: ഫ്രാന്‍സിനും നെതര്‍ലന്‍ഡ്‌സിനും ബെല്‍ജിയത്തിനും ജയം

പാരീസ്: യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തരായ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ബെല്‍ജിയം എന്നീ ടീമുകള്‍ ജയം നേടി. ഫ്രാന്‍സ് ഓസ്ട്രിയയെയും നെതര്‍ലന്‍ഡ്‌സ് പോളണ്ടിനെയും ക്രൊയേഷ്യ ഡെന്മാര്‍ക്കിനെയും ബെല്‍ജിയം വെയ്ല്‍സിനെയും കീഴടക്കി.

നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഫ്രാൻസിനായി കൈലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറൂഡ് എന്നിവരാണ് ഗോളുകൾ നേടിയത്. ലീഗ് എ ഗ്രൂപ്പ് ഒന്നിൽ ഫ്രാൻസിന്‍റെ ആദ്യ വിജയമാണിത്. കഴിഞ്ഞ 4 മത്സരങ്ങളിലും ടീം ജയിച്ചിട്ടില്ല. ഈ വിജയത്തോടെ ടീം മൂന്നാം സ്ഥാനത്തേക്ക് എത്തപ്പെട്ടു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ ഡെൻമാർക്കിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം വിജയിച്ചത്. ക്രൊയേഷ്യയ്ക്കായി ബോർണ സോസ, ലോവ്‌റോ മായേര്‍ എന്നിവർ ഗോളുകൾ നേടിയപ്പോൾ ക്രിസ്റ്റ്യൻ എറിക്സൺ ഡെൻമാർക്കിനായി ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഡെൻമാർക്കാണ് രണ്ടാം സ്ഥാനത്ത്.