Sunday, December 22, 2024
LATEST NEWSSPORTS

യുവേഫ ചാമ്പ്യൻസ് ലീഗ്; സൂപ്പർ താരങ്ങൾക്കെല്ലാം ഗോൾ, പിഎസ്‌ജിക്ക് ജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ എല്ലാ സൂപ്പർസ്റ്റാറുകളും ഗോളുകൾ നേടിയ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി ഇസ്രായേൽ ക്ലബ് മക്കാബി ഹൈഫയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എച്ചിൽ പിഎസ്ജി 3-1ൻ വിജയിച്ചു. 37-ാം മിനിറ്റിൽ ലയണൽ മെസിയും 69-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയും 88-ാം മിനിറ്റിൽ നെയ്മറുമാണ് ഗോൾ നേടിയത്. മെസിയാണ് എംബാപ്പെയുടെ ഗോളിന് വഴിയൊരുക്കിയത്.

24-ാം മിനിറ്റിൽ മക്കാബിയാണ് പി.എസ്.ജിക്കെതിരെ ആദ്യ ഗോൾ നേടിയത്. തുടർന്ന് പി.എസ്.ജി മത്സരത്തിൽ പിടിമുറുക്കി. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി പി.എസ്.ജിയാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് ജയവുമായി ബെൻഫിക്കയാണ് രണ്ടാം സ്ഥാനത്തുണ്ട്.