പുതിയ മാറ്റം അവതരിപ്പിച്ച് യൂബർ; ഡ്രൈവർമാർ യാത്ര കാൻസൽ ചെയ്യില്ല
ഊബർ ഒരു പുതിയ മാറ്റം അവതരിപ്പിച്ചു. ഇനി മുതൽ ടാക്സി ഡ്രൈവർമാർ യാത്ര റദ്ദാക്കില്ല.
യൂബർ ബുക്ക് ചെയ്യുമ്പോൾ, ഡ്രൈവർ ആദ്യം വിളിക്കുകയും യാത്രക്കാരൻ എവിടെ പോകണമെന്ന് ചോദിക്കുകയുമാണ് ചെയ്യുന്നത്. ഇനി അത്തരം ചോദ്യങ്ങൾ ഉണ്ടാകില്ല. പുതിയ അപ്ഡേറ്റിൽ നിന്ന്, യാത്രക്കാരന് എവിടെ പോകണമെന്ന് ഡ്രൈവർക്ക് കാണാൻ കഴിയും. അതിനാൽ, യാത്രക്കാരനെ വിളിച്ച് സ്ഥലം അറിഞ്ഞതിന് ശേഷമുള്ള റദ്ദാക്കലും ഒഴിവാകും.
2022 മാർച്ചിൽ രൂപീകരിച്ച നാഷണൽ ഡ്രൈവർ അഡ്വൈസറി കൗൺസിലിന്‍റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ മാറ്റം. പുതിയ മാറ്റം മെയ് മാസത്തിൽ കുറച്ച് പേർക്ക് അവതരിപ്പിച്ചു. അതിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് വ്യാപകമായി ഇത് അവതരിപ്പിക്കാൻ കാരണമായത്.