Monday, April 14, 2025
GULFLATEST NEWS

പാക്കിസ്ഥാനിൽ 79000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി യുഎഇ

അബുദാബി: സാമ്പത്തിക സഹകരണ രംഗത്ത് പാക്കിസ്ഥാനുമായി കൂടുതൽ അടുക്കാൻ യു.എ.ഇ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ വിവിധ കമ്പനികളിലായി 79000 കോടി രൂപ നിക്ഷേപിക്കാൻ യു.എ.ഇ തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

സാധ്യമായ എല്ലാ മേഖലകളിലും സഹകരണം ഉറപ്പാക്കുക, പുതിയ നിക്ഷേപ മേഖലകൾ തിരിച്ചറിയുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് യു.എ.ഇ.യുടെ ഏറ്റവും പുതിയ നീക്കം.

പ്രകൃതി വാതകം, ഊർജ്ജ മേഖല, പുനരുപയോഗ ഊർജ്ജം, ആരോഗ്യ മേഖല, ബയോടെക്നോളജി, കാർഷിക സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, വിവരസാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.