Sunday, January 25, 2026
GULFLATEST NEWS

ബലിപെരുന്നാളിന് ഒരുങ്ങി യുഎഇ

അബുദാബി: ബലിപെരുന്നാൾ വരവേൽപിന് തയ്യാറെടുപ്പുകൾ ആരംഭിച്ച് യുഎഇ. ഈദ് നമസ്കാരത്തിനെത്തുന്ന വിശ്വാസികളെ വരവേൽക്കുന്നതിനായി വിവിധ എമിറേറ്റുകളിൽ ആരാധനാലയങ്ങളും ഈദ്ഗാഹുകളും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ പരവതാനികൾ വിരിച്ച് ഒരു മീറ്റർ അകലം പാലിച്ച് സ്റ്റിക്കറുകൾ പതിക്കുന്ന തിരക്കിലാണ് ആരാധനാലയങ്ങൾ.

ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിലും മലയാളികളുടെ നേതൃത്വത്തിൽ ഈദ്ഗാഹ് സംഘടിപ്പിക്കുന്നുണ്ട്. കോവിഡ്-19 വ്യാപനത്തെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്സവാഘോഷങ്ങൾ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികൾ. നാൽ പേരടങ്ങുന്ന ഒരു കുടുംബത്തിൻ നാട്ടിലേക്ക് പോകുന്നതിനേക്കാൾ മാതാപിതാക്കളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്നത് കൂടുതൽ ലാഭകരമാകുമെന്നാണ് വിലയിരുത്തൽ.