Sunday, January 18, 2026
GULFLATEST NEWS

സുഹൈൽ നക്ഷത്രത്തെ പ്രതീക്ഷിച്ച് യുഎഇ; താപനില കുറഞ്ഞേക്കും

യു.എ.ഇ: സുഹൈൽ നക്ഷത്രം (അല്ലെങ്കിൽ കനോപസ്) അറബ് ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നക്ഷത്രമാണ്. നാടോടിക്കഥകൾ അനുസരിച്ച് ഇത് വേനൽക്കാലത്തിന്‍റെ അവസാനത്തെയും മരുഭൂമിയിലെ തണുത്ത ദിവസങ്ങളുടെ ക്രമാനുഗതമായ ആരംഭത്തെയും സൂചിപ്പിക്കുന്നു.

ഓഗസ്റ്റ് 24ന് പുലർച്ചെ മുതൽ യു.എ.ഇയുടെയും മധ്യ അറേബ്യയുടെയും തെക്കുകിഴക്കൻ ചക്രവാളത്തിൽ സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ ജ്യോതിശാസ്ത്രജ്ഞൻ പറഞ്ഞു.