Wednesday, January 22, 2025
LATEST NEWSSPORTS

അണ്ടർ–20 ലോക അത്‌ലറ്റിക്സ് മിക്സ്ഡ് റിലേ; ഇന്ത്യൻ ജൂനിയർ ടീമിന് വെള്ളി

കാലി (കൊളംബിയ): അണ്ടർ 20 ലോക അത്ലറ്റിക്സ് മിക്സഡ് റിലേയിൽ ഇന്ത്യൻ ജൂനിയർ ടീം വെള്ളി മെഡൽ നേടി. ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപൽ ചൗധരി എന്നിവരടങ്ങിയ ടീം 3 മിനിറ്റ് 17.67 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 3 മിനിറ്റ് 17.69 സെക്കൻഡിലാണ് യുഎസ്എ സ്വർണം നേടിയത്. വെങ്കലം ജമൈക്കയ്ക്കായിരുന്നു.