Tuesday, December 17, 2024
HEALTHLATEST NEWS

കോവിഡ് മൂലം രണ്ടര കോടി കുഞ്ഞുങ്ങൾക്ക് പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായി

ജനീവ: കോവിഡ് -19 മൂലം ലോകമെമ്പാടുമുള്ള രണ്ടരക്കോടി കുട്ടികൾക്ക് പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഡിഫ്തീരിയ, ടെറ്റനസ് തുടങ്ങിയ രോഗങ്ങൾക്കെതിരെ കുട്ടികൾക്ക് പതിവായി പ്രതിരോധ കുത്തിവയ്പ്പുകൾ ലഭിച്ചിരുന്നില്ല.

ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) യൂണിസെഫും പുറത്തിറക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് -19 രോഗികളുടെ വ്യാപനം മൂലം രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ തകരുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് പറയുന്നു.

ഇത് കഴിഞ്ഞ വർഷത്തെ കണക്ക് മാത്രമാണ്. 2019 മുതൽ ഇതുതന്നെയാണ് അവസ്ഥയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള റെഡ് അലേർട്ട് എന്നാണ് യൂണിസെഫിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇതിനെ വിശേഷിപ്പിച്ചത്.