ഇലോണ്‍ മസ്‌കിന്റെ വരവിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റര്‍
യുഎസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ 100 ജീവനക്കാരെ പിരിച്ചുവിട്ടു. എച്ച്ആർ വിഭാഗത്തിൽപ്പെട്ട 30 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് കമ്പനി ഇത്രയധികം പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത്.
സമീപഭാവിയിൽ കമ്പനി ചെലവ് ചുരുക്കലിലേക്ക് നീങ്ങുമെന്ന് പരാഗ് അഗർവാൾ അടുത്തിടെ ഒരു ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നു.
ഇലോൺ മസ്കിന്‍റെ ഏറ്റെടുക്കൽ നടപടികളുടെ പശ്ചാത്തലത്തിൽ കമ്പനി നിരവധി വിവാദങ്ങൾ നേരിടുന്ന സമയത്താണ് കമ്പനിയിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതലയുള്ള ടീം അംഗങ്ങളിൽ മൂന്നിലൊന്ന് പേരെ കമ്പനി ഒഴിവാക്കിയത്.