ട്വിറ്റർ ഏറ്റെടുത്താൽ ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന നൽകി മസ്ക്
സാൻഫ്രാൻസിസ്കോ: ട്വിറ്റർ ഏറ്റെടുക്കൽ വിജയിച്ചാൽ ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന നൽകി ഇലോൺ മസ്ക്. 4400 കോടി ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാൻ പദ്ധതിയിട്ട മസ്ക് വ്യാഴാഴ്ച ജീവനക്കാരുമായി നടത്തിയ വിഡിയോ കോളിലാണ് പിരിച്ചുവിടൽ സാധ്യത സൂചിപ്പിച്ചത്.