Sunday, February 23, 2025
LATEST NEWSTECHNOLOGY

ട്വീറ്റിൽ കൂടുതൽ ഫീച്ചറുകളുമായി ട്വിറ്റർ

കൂടുതൽ ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. 280 അക്ഷരങ്ങള്‍ വരെ ടൈപ്പ് ചെയ്യാൻ അനുവദിക്കുന്നതിന് പുറമേ, ജിഫുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പങ്കിടാനും ട്വിറ്റർ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും ഒരു തരം ഫയലുകൾ മാത്രമാണ് ട്വീറ്റിൽ അനുവദിച്ചത്.

നിലവിൽ ഒരു ട്വീറ്റിൽ ഒരു ചിത്രം പങ്കിടുകയാണെങ്കിൽ, ആ ട്വീറ്റിൽ നിങ്ങൾക്ക് ചിത്രങ്ങൾ മാത്രമേ പങ്കിടാൻ കഴിയൂ. ചിത്രങ്ങൾക്കൊപ്പം വീഡിയോകളും ജിഫും ഒരേ ട്വീറ്റിൽ ഒരുമിച്ച് പങ്കിടാൻ കഴിഞ്ഞില്ല. ഈ പാറ്റേണിൽ മാറ്റം വരുത്താനാണ് ട്വിറ്റർ പദ്ധതിയിടുന്നത്.