Thursday, January 16, 2025
LATEST NEWSSPORTS

അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ കളിക്കാൻ സാധ്യതയില്ല

മുംബൈ: അയർലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 17 അംഗ ടീമിൽ ഇടം നേടിയിട്ടും സഞ്ജുവിനും രാഹുൽ ത്രിപാഠിയ്ക്കും കളിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് ആകാശ് ചോപ്ര യൂട്യൂബ് ചാനലിൽ പറഞ്ഞു. ജൂൺ 26, 28 തീയതികളിൽ ഡബ്ലിനിലാണ് രണ്ട് മത്സരങ്ങളുടെ പരമ്പര നടക്കുന്നത്.

“വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന്റെ അഭാവത്തിൽ, നാലാം നമ്പറിൽ ആരാണ് ബാറ്റ് ചെയ്യുക എന്നതാണ് പ്രധാന ചോദ്യം. സഞ്ജു സാംസൺ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി എന്നിവരിൽ ആരാണ് കളിക്കുക? സൂര്യകുമാർ യാദവാണ് മൂന്നാം സ്ഥാനത്ത്. ഇഷാൻ കിഷനും ഋതുരാജ് ഗെയ്‍ക്‌വാദും ഓപ്പണർമാരായി കളിക്കും.
ഹാർദിക് പാണ്ഡ്യ നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയാൽ ഹൂഡയെ അഞ്ചാം നമ്പറിൽ പരിഗണിക്കണമെന്നും ചോപ്ര പറഞ്ഞു. അങ്ങനെയെങ്കിൽ രാഹുൽ ത്രിപാഠിയും സഞ്ജു സാംസണും പുറത്തിരിക്കേണ്ടി വരും”. ചോപ്ര പറഞ്ഞു.