Friday, January 17, 2025
LATEST NEWSSPORTS

ട്വന്റി 20; മഴ കളി മുടക്കി, ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കിട്ടു

ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ പരമ്പര സമനിലയിൽ കലാശിച്ചു. കനത്ത മഴ കാരണം മൂന്ന് ഓവറുകൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ട് മത്സരങ്ങൾ വീതം ജയിച്ച് പരമ്പര പങ്കിട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 3.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 28 റണ്‍സെന്ന നിലയിലായിരിക്കെ വീണ്ടും മഴയെത്തി. ഇതോടെയാണ് കളി നിർത്തിവയ്ക്കാൻ അമ്പയർമാർ തീരുമാനിച്ചത്. ഇഷാൻ കിഷൻ (15), ഋതുരാജ് ഗെയ്ക്വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ലുങ്കി എൻഗിഡി ആണ് രണ്ട് വിക്കറ്റ്കളും വീഴ്ത്തിയത്.

തുടർച്ചയായ അഞ്ചാം തവണയാണ് ക്യാപ്റ്റൻ ഋഷഭ് പന്തിന് ടോസ് നഷ്ടപ്പെടുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സമയ നഷ്ടം കാരണം മത്സരം 19 ഓവറാക്കി ചുരുക്കി.