Friday, January 3, 2025
LATEST NEWSTECHNOLOGY

ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് ടൊയോട്ട താൽകാലികമായി നിർത്തിവച്ചു

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചു. ഉപഭോക്താക്കൾ ഇന്നോവ ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും നിലവിലുള്ള ബുക്കിങ്ങുകൾക്ക് വാഹനം നൽകിയതിന് ശേഷം മാത്രമേ പുതിയവ സ്വീകരിക്കു എന്നുമാണ് ടൊയോട്ടയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍.

ഓട്ടോ വിപണിയെ മൊത്തത്തിൽ പിടിച്ചുകുലുക്കിയ അർദ്ധചാലകങ്ങളുടെ ക്ഷാമം ടൊയോട്ടയെയും ബാധിച്ചതായാണ് കരുതുന്നത്. ഇന്നോവ ക്രിസ്റ്റയുടെ പുതുക്കിയ മോഡൽ ഈ വർഷം അവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 

ഹൈബ്രിഡ് എഞ്ചിനുമായി വരുന്ന ഹൈക്രോസ്, ക്രെസെറ്റയ്ക്കൊപ്പം തന്നെ വിൽക്കും. ടൊയോട്ടയുടെ ടിഎൻജിഎ-സി പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഇന്നോവ ഹൈ ക്രോസിന് പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ മാത്രമായിരിക്കും കരുത്തേകുക. 2.4 ലിറ്റർ ഡീസൽ എൻജിനാണ് ഇന്നോവ ക്രിസ്റ്റ ഡീസലിന് കരുത്തേകുന്നത്. 150 ബിഎച്ച്പി കരുത്തുണ്ട് ഈ എൻജിന്.